Site iconSite icon Janayugom Online

മണിപ്പൂര്‍ സന്ദര്‍ശിച്ച എന്‍എഫ്ഐഡബ്ല്യൂ നേതാക്കള്‍ക്കെതിരെ കേസ്

മണിപ്പൂർ വംശീയ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച എന്‍എഫ്ഐഡബ്ല്യു വസ്തുതാന്വേഷണ സംഘത്തിനെതിരെ ബിജെപി സര്‍ക്കാര്‍ കേസെടുത്തു. എൻഎഫ്ഐഡബ്ല്യു ജനറൽ സെക്രട്ടറി ആനി രാജ, ദേശീയ സെക്രട്ടറി നിഷ സിദ്ദു, ഡൽഹി ആസ്ഥാനമായുള്ള അഭിഭാഷക ദീക്ഷ ദ്വിവേദി എന്നിവര്‍ക്കെതിരെയാണ് കേസ്. ‘സർക്കാർ സ്‌പോൺസേർഡ് അക്രമ’മാണ് മണിപ്പൂരില്‍ നടന്നതെന്ന് സംഘാംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിന്റെ പേരിലാണ് ഇംഫാൽ പൊലീസ് സ്റ്റേഷനിൽ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

ബിജെപി പ്രവര്‍ത്തകനായ എൽ ലിബൻ സിങ് നല്‍കിയ പരാതിയിലാണ് നടപടി. സംസ്ഥാനത്ത് മെയ്തി സ്ത്രീകള്‍ക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാകുന്ന വിധത്തില്‍ പെരുമാറി എന്ന ആരോപണവും പരാതിയിലുണ്ട്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തുകയാണെന്നും പരാതിയില്‍ ആരോപിക്കുന്നു. അടുത്തിടെ ഇടതുപക്ഷ എംപിമാരുടെ സംഘവും മണിപ്പൂര്‍ സന്ദര്‍ശിച്ച് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

Eng­lish Sum­ma­ry: Case against NFIW lead­ers who vis­it­ed Manipur
You may also like this video

Exit mobile version