ഐപിഎല്‍ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു(ആര്‍സിബി), കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് ബോര്‍ഡ് (കെഎസ്‌സിഎ), ഡിഎന്‍എ എന്റര്‍ടൈന്‍മെന്റ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തില്‍ കര്‍ണാടക ഹൈക്കോടതിയും സ്വമേധയാ കേസെടുത്തിരുന്നു. ഐപിഎല്‍ കിരീടമണിഞ്ഞ ആര്‍സിബിയുടെ വിജയാഘോഷം ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്നതിനിടെയായിരുന്നു ദുരന്തം.
കര്‍ണാടക സര്‍ക്കാരും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും ചേര്‍ന്നാണ് ആര്‍സിബി താരങ്ങള്‍ക്ക് സ്വീകരണം ഏര്‍പ്പെടുത്തിയത്. ഡിഎന്‍എ എന്റര്‍ടൈന്‍മെന്റാണ് പരിപാടിയുടെ സംഘാടകര്‍.

