ബേക്കലില്‍ തെരുവുനായ്ക്കളുടെ ഭീഷണി നേരിടാനെന്നപേരില്‍ തോക്കുമായി കുട്ടികള്‍ക്ക് അകമ്പടി യാത്ര നടത്തിയ രക്ഷിതാവിനെതിരെ കേസ്. ഹദ്ദാദ് നഗര്‍ സ്വദേശി സമീറിനെതിരെ ബേക്കല്‍ പൊലീസാണ് സ്വമേധയാ കേസെടുത്തത്. സമൂഹത്തില്‍ ലഹള ഉണ്ടാക്കുന്ന തരത്തില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിനാണ് കേസ്.
എന്നാല്‍, തെരുവ് നായകളെ പേടിച്ച് മദ്രസയില്‍ പോകാന്‍ കൂട്ടാക്കാതിരുന്ന കുട്ടികളെ താന്‍ ഒപ്പം വരാമെന്ന് പറഞ്ഞ് ധൈര്യം നല്‍കിയാണ് മദ്രയില്‍ കൊണ്ടുപോയതെന്നും ഈ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായതെന്നുമാണ് സമീറിന്റെ പ്രതികരണം.
English summary; case against the parent who accompanied the children with a gun
You may also like this video;