Site iconSite icon Janayugom Online

മന്ത്രി സജിചെറിയാന് എതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംങ് പ്രസിഡന്റ് ബിനു ചുള്ളിയിലിനെതിരെ കേസ്

മന്ത്രി സജി ചെറിയാന് എതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലിനെതിരെ കേസെടുത്തു. മന്ത്രിയുടെ പരാതിയിൽ ചെങ്ങന്നൂർ പൊലീസാണ് യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തത്.ആലപ്പുഴയിൽ നടന്ന യൂത്ത് കോൺഗ്രസ് യോഗത്തിലാണ് ബിനു മന്ത്രിക്ക് എതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചത്. 

പിന്നാലെ മന്ത്രി നൽകിയ പരാതിയെ തുടർന്ന് പൊലീസ് നിയമ നടപടികൾ ആരംഭിക്കുകയായിരുന്നു.അതേസമയം ബിനു ചുള്ളിയിലിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുന്നത് അടക്കമുള്ള മറ്റ് നിയമ നടപടികൾ നിയമവിദഗ്ധരുമായി ആലോചിച്ച് സ്വീകരിക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Exit mobile version