വിമാനത്താവളത്തില്‍ സിഐഎസ്എഫ് അധികൃതരുമായി വാക്കുതര്‍ക്കമുണ്ടായ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത നടന്‍ വിനായകന് ജാമ്യം. തര്‍ക്കമുണ്ടായതിനുപിന്നാലെ നടന്‍ വിനായകനെ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വിമാനത്താവളത്തില്‍ നിന്ന് സിഐഎസ്എഫ് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഹൈദരാബാദ് ആര്‍ജിഐ എയര്‍പോര്‍ട്ട് പൊലീസാണ് കേസെടുത്തത്. വിനായകനെതിരെ അറസ്റ്റ് രേഖപ്പെടുത്തി. മദ്യപിച്ച് ബഹളമുണ്ടാക്കല്‍, പൊതുസ്ഥലത്ത് മോശം പെരുമാറ്റം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ശനിയാഴ്ച ഉച്ചയോടെയാണ് വിനായകന്‍ കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ഗോവയിലേക്ക് പോയത്. ഗോവയിലേക്കുള്ള കണക്ടിങ് വിമാനം ഹൈദരാബാദില്‍ നിന്നായിരുന്നു.