22 January 2026, Thursday

Related news

December 24, 2025
December 23, 2025
August 8, 2025
May 8, 2025
February 3, 2025
September 8, 2024
September 7, 2024
October 24, 2023

വിമാനത്താവള ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കമുണ്ടായ കേസ്: നടന്‍ വിനായകന് ജാമ്യം

Janayugom Webdesk
ഹൈദരാബാദ്
September 8, 2024 11:01 am

വിമാനത്താവളത്തില്‍ സിഐഎസ്എഫ് അധികൃതരുമായി വാക്കുതര്‍ക്കമുണ്ടായ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത നടന്‍ വിനായകന് ജാമ്യം. തര്‍ക്കമുണ്ടായതിനുപിന്നാലെ നടന്‍ വിനായകനെ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

വിമാനത്താവളത്തില്‍ നിന്ന് സിഐഎസ്എഫ് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഹൈദരാബാദ് ആര്‍ജിഐ എയര്‍പോര്‍ട്ട് പൊലീസാണ് കേസെടുത്തത്. വിനായകനെതിരെ അറസ്റ്റ് രേഖപ്പെടുത്തി. മദ്യപിച്ച് ബഹളമുണ്ടാക്കല്‍, പൊതുസ്ഥലത്ത് മോശം പെരുമാറ്റം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ശനിയാഴ്ച ഉച്ചയോടെയാണ് വിനായകന്‍ കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ഗോവയിലേക്ക് പോയത്. ഗോവയിലേക്കുള്ള കണക്ടിങ് വിമാനം ഹൈദരാബാദില്‍ നിന്നായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.