Site icon Janayugom Online

നടിയെ ആക്രമിച്ച കേസ്; സർക്കാരിന്റെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടണമെന്ന സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിൽ തുടരന്വേഷണം വേണമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, സി ടി രവി കുമാർ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. 

അതേസമയം സർക്കാരിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ദിലീപും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സമയം നീട്ടിനല്‍കരുതെന്ന് ദിലീപ് സുപ്രീംകോടതിയില്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു. 

വിചാരണ നീട്ടുന്നത് വിചാരണക്കോടതി ജഡ്ജിയെ മാറ്റുവാനാണെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നത്. കേസില്‍ തുടരന്വേഷണം ആവശ്യമില്ലെന്നാണ് ദിലീപിന്റെ ഹര്‍ജിയില്‍ പറയുന്നത്. ബാലചന്ദ്രകുമാർ അന്വേഷണസംഘം വാടക്കെടുത്ത സാക്ഷിയാണ്. എത്രയും വേഗം കേസില്‍ വിധി പറയുകയാണ് വേണ്ടതെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 202 സാക്ഷികളെ കേസില്‍ ഇതുവരെ വിസ്തരിച്ചിട്ടുണ്ട്. 

ENGLISH SUMMARY:Case of assault on actress; The gov­ern­men­t’s peti­tion is in the Supreme Court today
You may also like this video

Exit mobile version