Site iconSite icon Janayugom Online

വ്യാപരിയെ ആക്രമിച്ചു പണം തട്ടിയ കേസ്; യു ഡി എഫ് കൗണ്‍സിലര്‍ അറസ്റ്റില്‍

കൊച്ചിയില്‍ വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കോർപ്പറേഷൻ കൗൺസിലറും യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറിയുമായ ടിബിൻ ദേവസ്സിയെയാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കടവന്ത്രയിൽ ബിസിനസ് നടത്തുന്ന കാസർകോഡ് സ്വദേശിയുടെ പരാതിയിലാണ് ടിബിൻ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിലായത്.

കൊച്ചി കോർപ്പറേഷൻ മുപ്പതാം വാർഡ് കൗൺസിലറും യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറിയുമായ ടിബിൻ ദേവസ്സിയെക്കൂടാതെ കാസർകോഡ് സ്വദേശി ഫയാസ്, ഷെമീർ എന്നിവരെയാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കാസർകോട് സ്വദേശി ഫയാസും പരാതിക്കാരനും ഖത്തറിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഈ കാലയളവിൽ പരാതിക്കാരൻ ഫയാസിന് നാൽപത് ലക്ഷം രൂപ നൽകാനുണ്ടെന്ന് പറഞ്ഞായിരുന്നു ഭീഷണി.

കഴിഞ്ഞ ദിവസം ഉച്ചയോടെ പരാതിക്കാരന്റെ ഇടപ്പള്ളിയിലെ സ്ഥാപനത്തിലെത്തിയ ടിബിനും, ഫയാസും ഉൾപ്പടെയുള്ള പത്തംഗ സംഘം ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തത്. തുടർന്ന് പരാതിക്കാരന്റെ ഭാര്യാ പിതാവ് ജോലി ചെയ്യുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെ വച്ച് ഭീഷണിപ്പെടുത്തി ഭാര്യാ പിതാവിന്റെ അക്കൗണ്ടിൽനിന്ന് 2 ലക്ഷം രൂപ പ്രതികൾ ഫയാസിന്റെ അക്കൗണ്ടിലേക്ക് മാറ്റി. തുടർന്ന് 20 ലക്ഷം രൂപ കൂടി നൽകാമെന്ന് മുദ്രപത്രത്തിൽ എഴുതി വാങ്ങി. ഇതെത്തുടർന്ന് കാസർകോഡ് സ്വദേശി രാത്രിയോടെ എളമക്കര പൊലീസിൽ പരാതി നൽകി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

Eng­lish Summary:Case of assault on trad­er; UDF coun­cilor arrested
You may also like this video

Exit mobile version