സ്വർണ്ണമാല കവർച്ചയ്ക്കിടെയുണ്ടായ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികൾക്ക് 11 വർഷം തടവ് വിധിച്ച് കോടതി. തേവന്നൂർ സ്വദേശിനി പാറുക്കുട്ടിയമ്മ കൊല്ലപ്പെട്ട കേസിലാണ് തിരുവനന്തപുരം വെട്ടുതുറ സ്വദേശി ജ്യോതിഷി, തൃശ്ശൂർ മിന്നല്ലൂർ സ്വദേശി അജീഷ് എന്നിവരെ കൊട്ടാരക്കര അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 2018 ആഗസ്റ്റ് 28നായിരുന്നു കേസിനാസ്പദമായ സംഭവം. പാറുക്കുട്ടിയമ്മയുട കഴുത്തിൽ കിടന്ന 2.5 പവൻ തൂക്കമുള്ള മാല പ്രതികൾ പൊട്ടിച്ചെടുക്കാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച പാറുക്കുട്ടിയമ്മയെ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പാറുക്കുട്ടിയമ്മ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
സ്വർണ്ണമാല കവർച്ചയ്ക്കിടെ വയോധിക കൊല്ലപ്പെട്ട കേസ്; പ്രതികൾക്ക് 11 വർഷം തടവ് വിധിച്ച് കോടതി

