Site iconSite icon Janayugom Online

അതിജീവിതയെ സമൂഹമാധ്യമത്തിൽ അപമാനിച്ച കേസ്: രാഹുല്‍ ഈശ്വര്‍ റിമാൻഡില്‍

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തു.14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. പൂജപ്പുര സെൻട്രല്‍ ജയിലിലേക്കാണ് മാറ്റിയത്. തിരുവനന്തപുരം അഡിഷണൽ സിജെഎം കോടതിയാണ് റിമാൻഡ് ചെയ്തത്.ജയിലിൽ നിരാഹാരം ഇരിക്കുമെന്നും ഇത് കള്ള കേസ് ആണെന്നും പോലീസ് വാഹനത്തിലിരുന്ന് രാഹുൽ വിളിച്ചുപറഞ്ഞു.
കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഈശ്വറിനെ ചോദ്യം ചെയ്യലിന് പിന്നാലെ സെെബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. രാഹുൽ മാങ്കൂട്ടത്തിലിനെ ശക്തമായി പിന്തുണച്ച് രാഹുൽ ഈശ്വർ രംഗത്തുവന്നിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നതായി കഴിഞ്ഞ ദിവസമാണ് യുവതി പരാതി നൽകിയത്.അഭിഭാഷകരും പോലീസും പറഞ്ഞത് പച്ചക്കള്ളമാണെന്നും രാഹുൽ ആരോപിച്ചു

യുവതിയുടെ പരാതിയിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാരിയർ, പത്തനംതിട്ട മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിത പുളിക്കൻ, സുപ്രീംകോടതി അഭിഭാഷക ദീപാ ജോസഫ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. 

Exit mobile version