Site iconSite icon Janayugom Online

തോന്നക്കൽ സ്വദേശിയെ കൊലപ്പെടുത്തിയ കേസ്: പ്രതി കുറ്റക്കാരന്‍, ശിക്ഷ 30ന്

കണ്ണൂർ കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ തോന്നക്കൽ സ്വദേശിയെ കൊലപ്പെടുത്തുകയും, തടയാൻ ശ്രമിച്ചബസ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഒന്നാം പ്രതി ചേലോറ, മുണ്ടയാട് പനക്കൽ വീട്ടിൽ പി ഹരിഹരൻ കുറ്റക്കാരനാണെന്ന് ജില്ലാ സെഷൻസ് ജഡ്ജ് കെ ടി നിസാർ അഹമ്മദ് വിധിച്ചു. പ്രതിക്കുള്ള ശിക്ഷ കോടതി 30 ന് പ്രഖ്യാപിക്കും. കേസിൽ ജില്ലാ ഗവ.പ്ലീഡർ അഡ്വ. കെ അജിത്ത്കുമാറാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. കെഎസ്ആർടിസി ബസ്സ്സ്റ്റാന്റിലെ കംഫർട്ട് സ്റ്റേഷൻ സെക്യൂരിറ്റി ജീവനക്കാരനായ തിരുവനന്തപുരം തോന്നക്കൽ വെറ്റുവിള പി എസ് ഭവനിൽ സുനിൽകുമാർ ആണ് കൊല്ലപ്പെട്ടത്.ബസ് ജീവനക്കാരനായ അഴീക്കോട് കച്ചേരി, പോത്താടി വീട്ടിൽ പി വിനോദ് കുമാറിനെയാണ് വധിക്കാൻ ശ്രമിച്ചത്. 2017 ജനുവരി 24 ന് രാത്രിയിലാണ് കേസിന്നാസ്പദമായ സംഭവം. തുണിയിൽ കരിക്ക് കെട്ടിയായിരുന്നു അക്രമം. സംഭവത്തിന്റെ രണ്ട് ദിവസം മുമ്പ് പ്രതികളുമായി വാക്ക് തർക്കം നടന്നിരുന്നു. ഇതാണ് കൊലക്ക് കാരണമായി സൂചിപ്പിക്കുന്നത്.

Exit mobile version