Site icon Janayugom Online

വൈറ്റിലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ റോഡ് ഉപരോധം അനുമതിയില്ലാതെ; ഡിസിസി പ്രസിഡന്റ് ഒന്നാം പ്രതി

ഇന്ധനവില വര്‍ധനയ്‌ക്കെതിരേ കൊച്ചിയില്‍ കഴിഞ്ഞ ദിവസം നടത്തിയ വാഹനം തടയല്‍ സമരത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തു. ഡിസിസി പ്രസിഡന്റടക്കം 15 നേതാക്കളെയാണ് പ്രതിചേര്‍ത്തത്.ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി.വി ജെ പൗലോസ്, കൊടിക്കുന്നില്‍ സുരേഷ് എം.പി എന്നിവര്‍ രണ്ടും മൂന്നും പ്രതികള്‍.
വൈറ്റില ദേശീയ പാതയിലായിരുന്നു സമരം. അനുമതിയില്ലാതെ ദേശീയ പാത ഉപരോധിച്ചു. ജനങ്ങള്‍ക്ക് മാര്‍ഗതടസ്സം സൃഷ്ടിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി മരട് പോലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

വിപി സജീന്ദ്രന്‍, ദീപ്തി മേരി വര്‍ഗീസ്, ടോണി ചമ്മിണി, ഡൊമിനിക് പ്രസന്റേഷന്‍ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. കണ്ടാലറിയാവുന്ന 50 ഓളം പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

ENGLISH SUMMARY: CASE TAKEN AGAINST DCC PRESIDENT

YOU MAY ALSO LIKE THIS VIDEO

Exit mobile version