Site iconSite icon Janayugom Online

കാറിന്റെ രഹസ്യ അറയില്‍ കടത്തിയ പണവും സ്വര്‍ണവും പിടികൂടി

കാറില്‍ കടത്തുകയായിരുന്ന മൂന്ന് കോടി 30 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മഹാരാഷ്ട്ര സ്വദേശിയെ കസ്റ്റംസ് പിടികൂടി. മഹാരാഷ്ട്ര കോലാപൂര്‍ സ്വദേശി മഹേഷിനെ(26)യാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ മഹേഷ് കള്ളക്കടത്ത് സ്വര്‍ണവുമായി കണ്ണൂരില്‍ നിന്ന് മംഗളൂരുവിലേക്ക് വാഹനത്തില്‍ പോകുമ്പോള്‍ കാസര്‍കോട് ചന്ദ്രഗിരി പാലത്തിന് സമീപംവെച്ചാണ് കസ്റ്റംസിന്റെ പിടിയിലായത്.

കണ്ണൂര്‍ കസ്റ്റംസ് അസി. കമ്മീഷണര്‍ വികാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പിന്തുടര്‍ന്നെത്തിയാണ് സ്വര്‍ണം പിടികൂടിയത്. വാഹനത്തില്‍ രഹസ്യ അറയുണ്ടാക്കി അതിലായിരുന്നു ആറരക്കിലോ സ്വര്‍ണം സൂക്ഷിച്ചിരുന്നത്. കസ്റ്റംസ് സൂപ്രണ്ടുമാരായ ടി.പി രാജന്‍, പി.കെ വിനോദ് എന്നിവരും കമ്മീഷണര്‍ക്കൊപ്പമുണ്ടായിരുന്നു. മഹേഷിനെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ആര്‍ക്ക് കൈമാറാനാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചതെന്നത് അടക്കമുള്ള വിവരങ്ങളാണ് ഇനി പുറത്തുവരാനുള്ളത്. രണ്ട് മാസം മുമ്പും കാസര്‍കോട്ട് നിന്ന് കസ്റ്റംസ് കള്ളക്കടത്ത് സ്വര്‍ണം പിടികൂടിയിരുന്നു.

eng­lish summary:cash and gold smug­gled into the secret com­part­ment of the car were seized
You may also like this video

Exit mobile version