നടൻ ദുൽഖർ സൽമാന്റെ നിർമാണ കമ്പനിയായ വേഫറർ ഫിലിംസിന്റെ പേരിൽ കാസ്റ്റിങ് കൗച്ച് നടത്തിയ കേസിൽ അസോസിയേറ്റ് ഡയറക്ടർ ദിനിൽ ബാബുവിനെ എറണാകുളം സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം സ്വദേശിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വേഫറർ ഫിലിംസിന്റെ പേര് പറഞ്ഞ് യുവതിയെ വിളിച്ചു വരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നായിരുന്നു പരാതി. കഴിഞ്ഞ മാസമാണ് യുവതി പൊലീസിൽ പരാതി നൽകിയത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ദിനിൽ ബാബുവിനെ എറണാകുളത്തെ വീട്ടിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ നിയമനടപടികൾ തുടരുകയാണ്.
ദുൽഖർ സൽമാന്റെ നിർമാണ കമ്പനിയായ വേഫറർ ഫിലിംസിന്റെ പേരിൽ കാസ്റ്റിങ് കൗച്ച്; അസോസിയേറ്റ് ഡയറക്ടർ കസ്റ്റഡിയിൽ

