Site iconSite icon Janayugom Online

അണക്കരയില്‍ വീണ്ടും പൂച്ചപുലിയുടെ ആക്രമണം: വളര്‍ത്തുമൃഗങ്ങളെ കൊല്ലുന്നു, ആശങ്കയില്‍ ഗ്രാമവാസികള്‍

cattigercattiger

ജനവാസ കേന്ദ്രത്തില്‍ പുലിയോട് സാമ്യമുള്ള ജീവി വീണ്ടും ഇറങ്ങി വളര്‍ത്ത് മൃഗങ്ങളെ ആക്രമിച്ചതോടെ ആശങ്ക വിട്ടൊഴിയാതെ അണക്കര നിവാസികള്‍ . അണക്കര മലങ്കര കത്തോലിക്കാ പള്ളിക്ക് സമീപം മാവുങ്കല്‍ ചിന്നവന്‍ എന്നയാളുടെ കന്നുകാലി ഫാമിലാണ് ഇന്നലെ രാത്രി പതിനൊന്നരയോടെ ആക്രമിച്ച് പശുകിടാവിനെ കൊന്ന് തിന്നത്. പുലിയുടേത് തോന്നിക്കുന്ന കാല്‍പ്പാടുകള്‍ ഇവിടെ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ ആക്രമിച്ചത് പൂച്ചപ്പുലി ആണെന്ന് നിഗമനത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. രാത്രിയില്‍ നായ്ക്കളുടെ നിര്‍ത്താതെയുള്ള കുര കേട്ട് ഫാമുടമ ഇറങ്ങി നോക്കിയപ്പോള്‍ കൊന്ന് പാതിയോളം ഭക്ഷിച്ച പശുകിടാവ് കൂട്ടില്‍ കിടക്കുന്നതാണ് കാണുന്നത്. രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

ഫാമിനുള്ളിലും സമീപത്തും പുലിയുടേതിന് സമാനമായ കാല്‍പ്പാടുകള്‍പതിഞ്ഞിട്ടുണ്ട്. ഇത് പൂച്ചപുലിയുടെയാണെന്നാണ് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. തമിഴ്‌നാട് അതിര്‍ത്തി വനമേഖലയില്‍ നിന്നും വന്യമൃഗങ്ങള്‍ ഭക്ഷണം തേടി എത്തുന്ന വന്യമൃഗങ്ങളുടെ ശല്യം വളരെ മേഖലയില്‍ കൂടുതലാണ്. കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ അണക്കര മേഖലയില്‍ പൂച്ചപ്പുലിയുടെ ആക്രമണം ചെറിയ കന്നുകാലികള്‍, ആടുകള്‍, മുയലുകള്‍ എന്നിവയ്ക്ക് നേരെ ഉണ്ടായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് ഈ പ്രദേശത്ത് വീണ്ടും വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടായത്. വനം വകുപ്പ് അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: Cat-tiger attack on dam again: Kills pets, vil­lagers worried

You may like this video also

Exit mobile version