Site icon Janayugom Online

കാതോലിക്കാ തെരഞ്ഞെടുപ്പ്; ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച്‌ ഹൈക്കോടതി

ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കാ തെരഞ്ഞെടുപ്പ്, സഭാ ഭരണഘടനയും സുപ്രീം കോടതി വിധിയും അനുസരിച്ച്‌ നടത്താന്‍ നിര്‍ദ്ദേശിക്കണമെന്ന ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച്‌ ഹൈക്കോടതി.

ഹര്‍ജിയില്‍ എതിര്‍കക്ഷിക്ക് നോട്ടീസ് ചെന്നിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എതിര്‍ കക്ഷിയെ കേള്‍ക്കാതെ ഇടക്കാല ഉത്തരവിടാനാകില്ലെന്നും കോടതി വ്യക്തമാക്കി.തെരഞ്ഞെടുപ്പ് നടന്നാല്‍ അത് ഈ ഹര്‍ജിയുടെ അന്തിമ വിധിക്ക് വിധേയമാക്കണം എന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 20 ലേയ്ക്ക് മാറ്റുകയായിരുന്നു.യാക്കൊബായ വിഭാഗക്കാരും പിറവം സെന്‍റ് മേരീസ് പള്ളി ഇടവകാംഗങ്ങളുമായ കെ.എ. ജോണ്‍, ബിജു.കെ.വറുഗീസ് എന്നിവരാണ് ഹര്‍ജിക്കാര്‍.

സുറിയാനി സഭയുടെ മേലധ്യക്ഷന്‍ അന്തോഖ്യാപാത്രിയാര്‍ക്കീസാണന്ന് 1934 ഭരണഘടനയില്‍ പറയുന്നുണ്ടെന്നും ഈ മാസം 15ന് പരുമലയില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന് പാത്രിയാര്‍ക്കീസിനെ ക്ഷണിച്ചിട്ടില്ലന്നും ഹര്‍ജിയില്‍ പറയുന്നു. ഭരണഘടനപ്രകാരം കാതോലിക്കാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് 2017 ജൂലൈ മൂന്നിന് സുപ്രീം കോടതി വിധിയില്‍ നിര്‍ദേശിക്കുന്നുണ്ടന്നും പാത്രിയാര്‍ക്കീസിനെ ക്ഷണിക്കാത്തത് കോടതി ഉത്തരവിന്‍്റെ ലംഘനമാണന്നും ഹര്‍ജിയില്‍ ചുണ്ടിക്കാട്ടിയിട്ടുണ്ട്.

eng­lish sum­ma­ry ;catholi­ca-elec­tion highcourt

you may also like this video;

Exit mobile version