Site iconSite icon Janayugom Online

കടിച്ച പാമ്പിനെ പിടിച്ച് കൊത്തിനുറുക്കി തിന്നു

കൃഷിയിടത്തില്‍ നിന്ന് കടിച്ച പാമ്പിനെ പിടികൂടി കൊത്തിനുറുക്കി ചവച്ചുതിന്നു. ഉത്തര്‍പ്രദേശിലെ കാമാസ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് വിചിത്രമായ സംഭവം നടന്നത്. മാടാബാദല്‍ സിങ് എന്നയാളാണ് തന്നെ കടിച്ച പാമ്പിനെ ചവച്ചരച്ചു ഭക്ഷിച്ചത്. കൃഷിയിടത്തില്‍ നിന്ന് ജോലികഴിഞ്ഞ് മടുങ്ങുന്നതിനിടയിലാണ് ഇയാളെ പാമ്പു കടിച്ചത്. ഉടന്‍തന്നെ കടിച്ച പാമ്പിനെ പിടികൂടി കൊത്തിനുറുക്കിയ ശേഷം ഭക്ഷിക്കുകയായിരുന്നു.

വീട്ടിലെത്തിയ ഇയാളുടെ വായയുടെ സമീപം രക്തം പറ്റിയിരിക്കുന്നത് കണ്ട് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് ഇയാള്‍ സംഭവത്തെക്കുറിച്ച് വിശദീകരിച്ചത്. ഉടന്‍തന്നെ ഇയാളെ സമീപത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Eng­lish sum­ma­ry; caught the bit­ten snake and ate it

You may also like this video;

Exit mobile version