നിലവാരമില്ലാത്ത സാനിറ്റൈസര്‍ ഉപയോഗിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ നിരവധിപേര്‍ ആശുപത്രികളില്‍ ചികിത്സതേടി. കോവിഡിനെ പ്രതിരോധിക്കാനായുള്ള സാനിറ്റൈസര്‍ ഉപയോഗിച്ചതിനെത്തുടര്‍ന്ന് ഗുരുതര ചര്‍മ്മ പ്രശ്നങ്ങളുണ്ടായതിനെത്തുടര്‍ന്നാണ് ആളുകള്‍ ആഗ്രയിലെ ആശുപത്രികളില്‍ ചികിത്സ തേടിയത്. സാനിറ്റൈസര്‍ ഉപയോഗം ചര്‍മം വരണ്ടു പൊട്ടുന്നതിനും ചൊറിച്ചിലിനും കാരണമായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇത്തരത്തിലുള്ള രോഗലക്ഷണങ്ങളുമായി ദിവസേന 10 മുതല്‍ 15 വരെ രോഗികളാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയത്. ആഗ്ര സരോജിനി മെഡിക്കല്‍ കോളേജിലെ ചര്‍മ രോഗ വിദഗ്ധനായ യദേന്ദ്ര ചഹറാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീകളും കുട്ടികളുമാണ് രോഗകളില്‍ ഭൂരിഭാഗവും.ഇവരോട് 70 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിക്കാന്‍ ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
English Summary :Causes serious skin problems for those who use substandard sanitizer
you may also like this video