Site iconSite icon Janayugom Online

കാവനൂരിന്റെ പെൺപുലി നാലാം തവണയും ദേശീയ മത്സരത്തിലേക്ക്

ഫാത്തിമ ഷെറി കേരളവും കർണാടകയും കടന്ന് വീണ്ടും ദേശീയ വുഷു മത്സരത്തിൽ പങ്കെടുക്കാൻ ഛത്തിസ്ഗഢിലേക്ക്. ഈ മാസം‌ 20 മുതൽ 23 വരെ ഛത്തീസ്‌ഗഢിൽ നടക്കുന്ന ഖേലോ ഇന്ത്യ വുമൺസ് വുഷു ദേശീയ മത്സരത്തിന് വേദിയാകുന്ന വേളയിൽ കേരളത്തിന് വേണ്ടി നാലാം തവണ ജേഴ്‌സി അണിയാൻ യോഗ്യത നേടി നിൽക്കുകയാണ് നാടിന്റെ അഭിമാനമായ ഫാത്തിമ ഷെറി. 2024 നടന്ന 33-ാമത് സീനിയർ ജില്ല, സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ സ്വർണമെഡൽ നേടി. ജമ്മുകശ്മീർ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് അഞ്ചാം സ്ഥാനം കരസ്ഥമാക്കി. ഉത്തരാഖണ്ഡിൽ നടന്ന 38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിനായി മത്സരിച്ചു. 

2024 അവസാന വാരം കർണാടകയിൽ നടന്ന ഖേലോ ഇന്ത്യ സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ നേടിയാണ് ഫാത്തിമ ഷെറി ദേശീയ ചാമ്പ്യൻഷിപ്പിൽ സെലക്ഷൻ നേടിയത്. കേരളത്തിൽ നിന്ന് 16 പേരാണ് ദേശീയ ചമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയത്. മലപ്പുറംകാരിയായ കാവനൂരിന്റെ അഭിമാന തരമായി മാറിയ ഫാത്തിമ ഷെറി കാവനൂർ പഞ്ചായത്തിൽ കാരപ്പറമ്പ് സ്വദേശിയായ അബ്ദുള്ള‑ഫസീല ദമ്പതികളുടെ മകൾ ആണ്.

Exit mobile version