Site iconSite icon Janayugom Online

മോഹന്‍ ഭാഗവതിനെ തള്ളി സിബിസിഐ; വെളിപ്പെടുത്തല്‍ സംശയാസ‍്പദം

ഘര്‍വാപസി നടത്തിയില്ലെങ്കില്‍ ഗോത്രവര്‍ഗക്കാര്‍ ദേശവിരുദ്ധരായി മാറുമെന്ന് മുന്‍ രാഷ‍്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി തന്നോട് പറഞ്ഞിരുന്നെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ അവകാശവാദം കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) തള്ളി. വെളിപ്പെടുത്തല്‍ സംശയാസ‍്പദവും ഞെട്ടിക്കുന്നതാണെന്നും സിബിസിഐ പത്രക്കുറിപ്പില്‍ അറിയിച്ചു. സ്വകാര്യ സംഭാഷണത്തെ വളച്ചൊടിച്ച് മുന്‍ രാഷ്ട്രപതിയുടെ പേരില്‍ പ്രചരിപ്പിക്കുന്നത് ഗുരുതര പ്രശ്‌നമാണെന്ന് സിബിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പ്രണബ് മുഖര്‍ജി ജീവിച്ചിരുന്നപ്പോള്‍ മോഹന്‍ ഭാഗവത് എന്തുകൊണ്ട് ഇക്കാര്യം പറഞ്ഞില്ലെന്ന് സിബിസിഐ ചോദിച്ചു. മോഹന്‍ ഭാഗവത് പറയുന്നത് സത്യമാണെന്ന് വിശ്വസിക്കുന്നില്ല. രാജ്യത്തിന്റെ മതേതര മൂല്യം സംരക്ഷിക്കാന്‍ ഒട്ടേറെ സംഭാവന നല്‍കിയിട്ടുള്ള വ്യക്തിയാണ് പ്രണബ് മുഖര്‍ജി. ഭരണഘടനാപരമായ അവകാശങ്ങള്‍ വിനിയോഗിക്കുന്ന ആദിവാസികളെ ഘര്‍ വാപ്പസി എന്ന പേരില്‍ ആക്രമിക്കുന്നതല്ലേ ദേശദ്രോഹമെന്നും സിബിസിഐ വക്താവ് ഫാ. റോബിന്‍സണ്‍ റോഡ്രിഗ്സ് വ്യക്തമാക്കി. 

മതം മാറിയവരെ തിരിച്ച് ഹിന്ദു മതത്തിലേക്ക് എത്തിക്കാനുള്ള സംഘ്പരിവാര്‍ ശ്രമങ്ങളെ പ്രണബ് മുഖര്‍ജി പിന്തുണച്ചിരുന്നതായി കഴിഞ്ഞ ദിവസം ഇന്‍ഡോറില്‍ നടന്ന പരിപാടിയിലാണ് മോഹന്‍ ഭാഗവത് പറഞ്ഞത്. ആദിവാസികളെ തിരികെ കൊണ്ടുവന്നില്ലായിരുന്നെങ്കില്‍ അവര്‍ ദോശ ദ്രോഹികളാകുമായിരുന്നു എന്ന് പ്രണബ് മുഖര്‍ജി തന്നോട് പറഞ്ഞതായി മോഹന്‍ ഭാഗവത് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടന്ന പരിപാടിയില്‍ അവകാശപ്പെട്ടു. 

രാ​​​ജ്യ​​​ത്തി​​​ന്റെ ബ​​​ഹു​​​സ്വ​​​ര​​​ത​​​യെ​​​യും മ​​​തേ​​​ത​​​ര​​​ത്വ​​​ത്തെ​​​യും ത​​​ക​​​ർ​​​ക്കു​​​ന്ന​​​തും വി​​​ദ്വേ​​​ഷ​​​വും അ​​​ക്ര​​​മ​​​വും നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​തു​​​മാ​​​യ വി​​​ഭ​​​ജ​​​ന രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​നെ​​​തി​​​രേ ഉ​​​ത്ത​​​ര​​​വാദിത്വപ്പെട്ട ​​​രാ​​​ഷ്‌​​​ട്രീ​​​യ​​​നേ​​​തൃ​​​ത്വ​​​വും പാ​​​ർ​​​ല​​​മെ​​​ന്റം​​​ഗ​​​ങ്ങ​​​ളും മാ​​​ധ്യ​​​മ​​​ങ്ങ​​​ളും പ്ര​​​തി​​​ക​​​രി​​​ക്ക​​​ണ​​​മെന്നും സിബിസിഐ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. രാജ്യത്ത് മൂന്ന് തവണ നിരോധിച്ച സംഘടന, അഹിംസയില്‍ വിശ്വസിക്കുന്ന, സമാധാനകാംഷികളും സേവന സന്നദ്ധരുമായ ക്രൈസ‍്തവരെ ദേശവിരുദ്ധരെന്ന് വിളിക്കുന്നത് ദൗര്‍ഭാഗ്യമാണ്. വ​​​ല​​​തു​​​പ​​​ക്ഷ കീ​​​ഴ​​​ട​​​ങ്ങ​​​ൽ പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന്റെ പ്ര​​​വ​​​ണ​​​ത ​​​കൂ​​​ടി​​​യാ​​​ണ് ദേ​​​ശീ​​​യ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യു​​​ള്ള വ്യാ​​​ജ​​​പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളെ​​​ന്നും സി​​​ബി​​​സി​​​ഐ കുറ്റപ്പെടുത്തി. 

Exit mobile version