Site iconSite icon Janayugom Online

കൈക്കൂലി വാങ്ങിയ കേസ്: ലാലു പ്രസാദ് യാദവിനെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

റെയില്‍വേയില്‍ ജോലി നല്‍കാന്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ മന്ത്രി ലാലു പ്രസാദ് യാദവിനെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. യുപിഎ ഭരണത്തില്‍ ലാലു റയില്‍വേ മന്ത്രിയായിരുന്ന സമയത്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഭൂമി കൈക്കൂലിയായി വാങ്ങിയ കേസിലാണ് കുറ്റപത്രം.

ജോലിക്ക് ഭൂമി എന്ന പേരില്‍ അറിയിപ്പെട്ടിരുന്ന നിയമന അഴിമതി കേസില്‍ ലാലുവിന്റെ കുടംബാംഗങ്ങളടക്കമുള്ളവര്‍ പ്രതികളാണ്. റെയില്‍വേ ജോലിക്കായി പാറ്റ്നയിലെ ഉദ്യോഗാര്‍ഥികളുടെ കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള ഒരു ലക്ഷം ചതുരശ്രയടി ഭൂമി ലാലു പ്രസാദ് യാദവിന്റെ കുടുംബാംഗങ്ങള്‍ക്ക് കൈമാറിയെന്നതാണ് ആരോപണം.

Eng­lish Sum­ma­ry: CBI charge sheet against Lalu Yadav
You may also like this video

 

Exit mobile version