അഴിമതി കേസില്‍ മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രിയും എൻസിപി നേതാവുമായ അനിൽ ദേശ്മുഖിന് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീം കോടതിയില്‍. തിങ്കളാഴ്ചയാണ് ജസ്റ്റിസ് മകരന്ദ് കാര്‍ണികിന്റെ സിംഗിള്‍ ബെഞ്ച് ദേശ്‌മുഖിന് ജാമ്യം അനുവദിച്ചത്. അപ്പീല്‍ ഫയല്‍ ചെയ്യുന്നതിന് സിബിഐക്ക് സമയം അനുവദിച്ചുകൊണ്ട് പത്ത് ദിവസത്തേക്ക് ജാമ്യം സ്റ്റേ ചെയ്തിരുന്നു. ഒരുലക്ഷത്തിന്റെ വ്യക്തിഗത ബോണ്ടില്‍ കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയുടെ മൊഴിയല്ലാതെ ദേശ്‌മുഖിനെതിരായ അഴിമതിക്കേസില്‍ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ഉത്തരവ്. മുംബൈ മുന്‍ പൊലീസ് കമ്മിഷണര്‍ പരംബീര്‍ സിങ്ങിന്റെ ആരോപണത്തിലാണ് ദേശ്‌മുഖിനെതിരെ സിബിഐ കേസെടുത്തത്. മുംബൈയിലെ ബാറുകളില്‍ നിന്നും ഭക്ഷണശാലകളിൽ നിന്നുമായി പ്രതിമാസം 100 കോടി രൂപ പിരിച്ചുനല്‍കണമെന്ന് സച്ചിന്‍ വാസെയ്ക്ക് ദേശ്‌മുഖ് നിര്‍ദേശം നല്‍കിയിരുന്നു എന്നായിരുന്നു സിങ്ങിന്റെ ആരോപണം.
English Summary:CBI in Supreme Court against Anil Deshmukh’s bail
You may also like this video