Site icon Janayugom Online

മണിപ്പൂര്‍ ലൈംഗികാതിക്രമ കേസ്; സിബിഐ ഏറ്റെടുക്കും

മണിപ്പുരിൽ രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ട ബലാത്സംഗം ചെയ്ത സംഭവം സിബിഐ അന്വേഷിക്കുമെന്ന് റിപ്പോര്‍ട്ട്. കേസ് വിചാരണ അസമിൽ നടത്തുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.  മെയ്തേയ്, കുക്കി ബന്ധപ്പെട്ടവരുമായി സംസാരിച്ചിട്ടുണ്ടെന്നും സംസ്ഥാനത്ത് സാധാരണ നില പുനഃസ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഉന്നത് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

മേയ് 4നാണ് കാങ്പോക്പി ജില്ലയിലെ ബിപൈന്യം ഗ്രാമത്തിലെ 2 കുക്കി സ്ത്രീകൾ ക്രൂര ലൈംഗികാതിക്രമത്തിനിരയായത്. ഇതിന്റെ ദൃശ്യങ്ങള്‍ ജൂലൈ 19നു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ പിന്നാലെയാണ് പുറംലോകമറിയുന്നത്. കേസില്‍ ഇതുവരെ 7 പേർ അറസ്റ്റിലായിട്ടുണ്ട്.

മൂന്ന് മാസം നീണ്ടുനിന്ന വംശീയ കലാപത്തിൽ 150 ഓളം പേർ മരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. കലാപവുമായി ബന്ധപ്പെട്ട അഞ്ച് കേസുകളുടെ അന്വേഷണം ഇതിനകം സിബിഐക്ക് കൈമാറിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Eng­lish Sum­ma­ry: CBI to take over Manipur sex­u­al assault case
You may also like this video

Exit mobile version