Site iconSite icon Janayugom Online

സി ബി എസ് ഇ പരീക്ഷകൾ മാറ്റിവെച്ചു

മിഡിൽ ഈസ്റ്റില്‍ ഇറാന്‍ ഇന്ന് നടക്കാനിരുന്ന സിബിഎസ് ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. ബഹ്‌റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളിലെ സി.ബി.എസ്.ഇ അഫിലിയേറ്റഡ് സ്കൂളുകൾക്ക് ഈ തീരുമാനം ബാധകമാണ്. അതേസമയം പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. സാഹചര്യം വിലയിരുത്തിയ ശേഷം മാർച്ച് 5 മുതലുള്ള പരീക്ഷകളുടെ കാര്യത്തിൽ മാർച്ച് 3 ചൊവ്വാഴ്ച സിബിഎസ് ഇ തീരുമാനമെടുക്കും. വിദ്യാർത്ഥികൾ തങ്ങളുടെ സ്കൂളുകളുമായി നിരന്തരം ബന്ധപ്പെടാനും ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കാനും നിർദ്ദേശിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് ബോർഡ് ഇത്തരമൊരു തീരുമാനം. 

Exit mobile version