Site iconSite icon Janayugom Online

സിബിഎസ്ഇ 10, 12 ക്ലാസുകളുടെ പരീക്ഷാ കലണ്ടർ പുറത്തിറക്കി. ഫെബ്രുവരി 17നും ജൂലൈ 15നും ഇടയിൽ പരീക്ഷകൾ

2026ലെ സിബിഎസ്ഇ 10, 12 ക്ലാസുകളുടെ പരീക്ഷാ 2026 ഫെബ്രുവരി 17നും ജൂലൈ 15നും ഇടയിൽ നടക്കും. ഇന്ത്യയിലും 26 വിദേശ രാജ്യങ്ങളിലുമായി ഏകദേശം 45 ലക്ഷം വിദ്യാർത്ഥികൾ എഴുതുന്ന പരീക്ഷയുടെ കലണ്ടർ സി ബി എസ്ഐ പുറത്തിറക്കി. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17ന് ആരംഭിക്കും.

 

കണക്ക് ആയിരിക്കും ആദ്യത്തെ പരീക്ഷ. മാർച്ച് 19ന് ഭാഷാ പേപ്പറോടെ പത്താം ക്ലാസ് പരീക്ഷ അവസാനിക്കും. 12-ാം ക്ലാസ് പരീക്ഷകളും ഫെബ്രുവരി 17ന് ആരംഭിക്കും. ഏപ്രിൽ 4നായിരിക്കും 12-ാം ക്ലാസ് പരീക്ഷകൾ അവസാനിക്കുക. രാവിലെ 10.30ന് ആയിരിക്കും എല്ലാ വിദ്യാർത്ഥികളുടെയും പരീക്ഷകൾ ആരംഭിക്കുകയെന്നും സി ബി എസ്ഐ വ്യക്തമാക്കി.

Exit mobile version