Site iconSite icon Janayugom Online

സിസിഐ പിഴ: ഗൂഗിള്‍ സുപ്രീം കോടതിയില്‍

കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ ചുമത്തിയ 1,337 കോടി രൂപ പിഴയ്ക്കെതിരെ ടെക് ഭീമനായ ഗൂഗിള്‍ സുപ്രീം കോടതിയില്‍. നേരത്തെ പിഴയ്ക്കെതിരെ നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും ഉത്തരവ് കമ്പനിക്ക് അനുകൂലമായിരുന്നില്ല. കൂടാതെ പിഴത്തുകയുടെ 10 ശതമാനം അടിയന്തരമായി കെട്ടിവയ്ക്കണമെന്നും ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ഗൂഗിള്‍ സുപ്രീം കോടതിയെ സമീപിച്ചത്. 

2022 ഒക്ടോബറില്‍, ആന്‍ഡ്രോയിഡ് മൊബൈല്‍ ഒന്നിലധികം വിപണികളില്‍ ദുരുപയോഗം ചെയ്തതിനും കോംപറ്റീഷന്‍ നിയമത്തിന്റെ സെക്ഷന്‍ 4 ലംഘിച്ചതിനുമാണ് ഗൂഗിളിന് കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ പിഴ ചുമത്തിയത്. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിനൊപ്പം തങ്ങളുടെ ആപ്പുകള്‍ പ്രീ-ഇന്‍സ്റ്റാള്‍ ചെയ്തതിലൂടെ എതിരാളികളെ അപേക്ഷിച്ച് ഗൂഗിള്‍ വിപണി മേധാവിത്വം സ്വന്തമാക്കിയെന്നതാണ് ആരോപണം.
ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ നിര്‍മ്മാണ വേളയില്‍ തന്നെ സേര്‍ച്ച് എന്‍ജിന്‍ ഡീഫോള്‍ട്ടാക്കാന്‍ ഗൂഗിള്‍ പ്രേരിപ്പിക്കുന്നുവെന്നും കോംപറ്റീഷന്‍ കമ്മിഷന് പരാതി ലഭിച്ചിരുന്നു. 

Eng­lish Sum­ma­ry: CCI penal­ty: Google in Supreme Court

You may also like this video

Exit mobile version