Site iconSite icon Janayugom Online

കോഴിക്കോട് വിദ്യാർത്ഥിയെ തെരുവ് നായ ആ ക്രമിക്കുന്നതിന്റെ സി സി ടിവി ദൃശ്യങ്ങൾ പുറത്ത്

dog attackdog attack

കോഴിക്കോട് നഗരത്തില്‍ അരക്കിണറിൽ വിദ്യാർത്ഥിയെ തെരുവ് നായ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഏഴാം ക്ലാസ് വിദ്യാർത്ഥി നൂറാസിനെ തെരുവ് നായ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്. സൈക്കിളിൽ വീടിന്റെ ഗേറ്റിന് സമീപം നിൽക്കുന്ന നൂറാസിന് നേരെ തെരുവ് നായ ചാടിവീഴുന്നതും നിലത്ത് വീണ ശേഷം കൈയിൽ കടിച്ച് വലിച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഞായറാഴ്ച ഉച്ചയോടെയാണ് ബേപ്പൂർ അരക്കിണറിൽ മൂന്ന് കുട്ടികളുൾപ്പെടെ നാല് പേർക്ക് തെരുവ് നായയുടെ കടിയേറ്റത്. അരക്കിണർ ഗോവിന്ദപുരം സ്കൂളിന് സമീപം വെച്ചാണ് മൂന്ന് മണിയോടെ മൂന്ന് പേർക്ക് നായയുടെ കടിയേറ്റത്. നൂറാസ്, ആറാം ക്ലാസ് വിദ്യാർത്ഥി വൈഗ എന്നീ കുട്ടികൾക്കാണ് കടിയേറ്റത്. നൂറാസിന്റെ കൈയിലും കാലിലും ആഴത്തിൽ മുറിവേറ്റു. വൈഗയുടെ തുടയുടെ പിൻഭാഗത്താണ് ആഴത്തിൽ കടിയേറ്റത്. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിടെയാണ് 44 കാരനായ ഷാജുദ്ദീന് കടിയേറ്റത്. ഗോവിന്ദപുരം സ്കൂൾ മൈതാനത്തും പരിസരങ്ങളിലും തെരുവ് നായകളുടെ വിളയാട്ടമാണെന്നാണ് നാട്ടുകാർ പറയുന്നത്. കോഴിക്കോട് വിലങ്ങാടും ഞായറാഴ്ച തെരുവുനായയുടെ ആക്രമണത്തിൽ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്കേറ്റിരുന്നു. വിലങ്ങാട് മലയങ്ങാട് സ്വദേശി ജയന്റെ മകൻ ജയസൂര്യനാണ് നായയുടെ കടിയേറ്റത്. സഹോദരനോടൊപ്പം കടയിൽ പോയി മടങ്ങിവരുന്ന വഴിയായിരുന്നു തെരുവ് നായ ആക്രമിച്ചത്. തുടയിൽ കടിയേറ്റ കുട്ടിയെ നാദാപുരം ആശുപത്രിയിലെത്തിച്ച് വാക്സിൻ നൽകി.
തെരുവുനായ ശല്യം രൂക്ഷമാവുന്ന സാഹചര്യത്തിലും തെരുവുനായ വന്ധ്യംകരണത്തിനായി പേരാമ്പ്രയിൽ ആരംഭിച്ച എബിസി സെന്റർ അടച്ചുപൂട്ടിയതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കോഴിക്കോട് ജില്ലയിൽ തന്നെ നിലവിൽ ഉണ്ടായിരുന്ന രണ്ട് സെന്ററുകളിലൊന്നാണ് പേരാമ്പ്രയിൽ അടച്ചുപൂട്ടിയത്. 

Eng­lish Sum­ma­ry: CCTV footage of Kozhikode stu­dent being at tacked by a stray dog

You may like this video also

Exit mobile version