വെടിനിർത്തൽ ചർച്ചയിൽ തീരുമാനമായില്ലെങ്കിലും ട്രംപ്-പുടിൻ കൂടിക്കാഴ്ചയിൽ പുരോഗതിയെന്ന് നേതാക്കൾ. ചർച്ചയിൽ വലിയ പുരോഗതിയുണ്ടായെന്നും വൈകാതെ ലക്ഷ്യം കാണാനാവുമെന്നും ഇരുനേതാക്കളും സംയുക്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അലാസ്‌കയിൽ ആയിരുന്നു യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ നടത്തിയ നിർണായക കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയിൽ ഉക്രൈൻ‑റഷ്യ വെടിനിർത്തലിൽ നിർണായക തീരുമാനം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. അതേസമയം മൂന്ന് മണിക്കൂറോളം നീണ്ട ചർച്ചയിൽ വെടിനിർത്തലിനായുള്ള അന്തിമ കരാറിലെത്തിയില്ലെങ്കിലും പല കാര്യങ്ങളിലും ധാരണയായി എന്ന് ട്രംപ് അറിയിച്ചു.
വെടിനിർത്തൽ ചർച്ചയിൽ തീരുമാനമായില്ല; ട്രംപ്-പുടിൻ കൂടിക്കാഴ്ചയിൽ പുരോഗതിയെന്ന് നേതാക്കൾ

