Site iconSite icon Janayugom Online

എം എൻ ദിനം സമുചിതമായി ആചരിക്കുക: ബിനോയ് വിശ്വം

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനും, ദീർഘകാലം പാർട്ടി സെക്രട്ടറിയായി പ്രസ്ഥാനത്തെ നയിക്കുകയും ചെയ്ത എം എൻ ഗോവിന്ദൻ നായരുടെ ചരമവാർഷിക ദിനം 27ന് സമുചിതമായി ആചരിക്കാൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആഹ്വാനം ചെയ്തു. അധഃസ്ഥിത ജനവിഭാഗങ്ങളുടെ ജീവിതദുരിതങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലൂടെ പൊതുരംഗത്തും അതുവഴി കമ്മ്യൂണിസ്റ്റ് പാർട്ടിയിലുമെത്തിയ എംഎൻ, സമരധീരതയും സംഘാടക പാടവവും ഒരുപോലെ സമ്മേളിച്ച വ്യക്തിത്വത്തിനുടമയായിരുന്നു, അതോടൊപ്പം താൻ നേരിൽകണ്ട ജീവൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും വികസനലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും ബദ്ധശ്രദ്ധനായ ഭരണാധികാരി കൂടിയായിരുന്നു, ലക്ഷംവീട് പദ്ധതിയുടെ ഉപജ്ഞാതാവായ എം എൻ ‘ഓണത്തിനൊരുപറ നെല്ല്’ പദ്ധതിയും നടപ്പിലാക്കി.

ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ഛായാചിത്രത്തിൽ പുഷ്പാർച്ചന, പാർട്ടി പതാക ഉയർത്തൽ, അനുസ്മരണ യോഗങ്ങൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കണം. പാർട്ടി സംസ്ഥാന കൗൺസിൽ ആസ്ഥാനമായ എം എൻ സ്മാരകത്തിൽ പന്ന്യൻ രവീന്ദ്രനും എറണാകുളത്ത് ബിനോയ് വിശ്വവും അനുസ്മരണ പരിപാടികൾക്ക് നേതൃത്വം നൽകും.

Exit mobile version