Site iconSite icon Janayugom Online

സമസ്തയുടെ നൂറാം വാർഷികം; നരേന്ദ്ര മോഡിയെ ക്ഷണിച്ചെന്ന വാദം തള്ളി ജിഫ്രി മുത്തുക്കോയ തങ്ങൾ

സമസ്തയുടെ നൂറാം വാർഷികത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ക്ഷണിച്ചെന്ന വാദം തള്ളി സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. പരിപാടിയിലേക്ക് നരേന്ദ്ര മോഡിയെ ക്ഷണിക്കുന്ന കാര്യം മുത്തുക്കോയ തങ്ങൾ സംസാരിച്ചെന്നായിരുന്നു ന്യൂനപക്ഷ മോർച്ച ദേശീയ പ്രസിഡന്റ് ജമാൽ സിദ്ദീഖിയുടെ പ്രസ്താവന. 

ഇത് അടിസ്ഥാനരഹിതമാണെന്നും മുത്തുക്കോയ തങ്ങൾ പറഞ്ഞു. രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങൾ വലിയ ആശങ്കയിലാണെന്നും അതു പരിഹരിക്കാൻ നടപടിവേണമെന്നുമാണ് താൻ ജമാൽ സിദ്ദീഖിയോട് ആവശ്യപ്പെട്ടതെന്ന് മുത്തുക്കോയ തങ്ങൾ പറഞ്ഞു. പ്രധാനമന്ത്രിയെ കാണാൻ അവസരമൊരുക്കാമെന്ന് പറഞ്ഞപ്പോൾ ഇപ്പോൾ സമസ്ത നൂറാം വാർഷികവുമായി ബന്ധപ്പെട്ട തിരക്കുകളിലാണെന്നും അതിനുശേഷം ആലോചിക്കാമെന്നുമാണ് പറഞ്ഞതെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

Exit mobile version