Site iconSite icon Janayugom Online

വി​ദേ​ശ​യാ​ത്ര​ക്കാ​ർ​ക്ക് നി​ർ​ബ​ന്ധി​ത ക്വാ​റന്റൈ​ൻ ഒ​ഴി​വാ​ക്കി കേന്ദ്രം

കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യാ​ന്ത​ര യാ​ത്ര​ക്കാ​ര്‍​ക്കു​ള്ള മാ​ര്‍​ഗ നി​ര്‍​ദേ​ശങ്ങള്‍ പുതുക്കി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ . വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തു​ന്ന​വ​ർ ഏ​ഴു ദി​വ​സം നി​ര്‍​ബ​ന്ധി​ത ക്വാ​റന്റൈ​​നി​ല്‍ ക​ഴി​യ​ണ​മെ​ന്ന വ്യ​വ​സ്ഥയാണ് ഒഴിവാക്കിയത്.

ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം പ​ട​ർ​ന്ന​തിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ റി​സ്ക് രാ​ജ്യ​ങ്ങ​ളെ​ന്ന പ​ട്ടി​ക ഒ​ഴി​വാ​ക്കി. ഏ​ഴു ദി​വ​സം നി​ര്‍​ബ​ന്ധി​ത ക്വാ​റന്റൈ​നി​ല്‍ ക​ഴി​യ​ണ​മെ​ന്ന വ്യ​വ​സ്ഥ​യ്ക്കു പ​ക​രം രോഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ 14 ദി​വ​സം സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്നാ​ണ് പു​തി​യ നി​ർ​ദേ​ശം. പു​തി​യ മാ​ർ​ഗ നി​ർ​ദേ​ശം തി​ങ്ക​ളാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അറിയിച്ചു.

പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശം അ​നു​സ​രി​ച്ച്, വി​ദേ​ശ​ത്തു​നി​ന്നും വ​രു​ന്ന എ​ല്ലാ​വ​രും ക​ഴി​ഞ്ഞ 14 ദി​വ​സ​ത്തെ യാ​ത്രാ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സെ​ൽ​ഫ് ഡി​ക്ല​റേ​ഷ​ൻ ഫോം ​ഓ​ൺ​ലൈ​നാ​യി പൂ​രി​പ്പി​ച്ച് ന​ൽ​ക​ണം. എ​യ​ർ സു​വി​ധ വെ​ബ് പോ​ർ​ട്ട​ലി​ൽ ഫോം ലഭ്യമാണ്.

യാ​ത്രാ തീ​യ​തി​യു​ടെ 72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന​ട​ത്തി​യ ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റും അ​പ്‌​ലോ​ഡ് ചെ​യ്യ​ണം. അ​ത​ല്ലെ​ങ്കി​ൽ ര​ണ്ട് ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തിന്റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യാ​ലും മ​തി​യാ​കും. ഇ​ത്ത​ര​ത്തി​ല്‍ വാ​ക്‌​സി​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ്വീ​കാ​ര്യ​മാ​യ 72 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക മ​ന്ത്രാ​ല​യം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​മ്പോ​ള്‍ ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റും. അ​ഞ്ചു വ​യ​സി​ല്‍ താ​ഴെ​യു​ള്ള​വ​രെ യാ​ത്ര​യ്ക്കു മു​മ്പും ശേ​ഷ​വു​മു​ള്ള പ​രി​ശോ​ധ​ന​യി​ല്‍ നി​ന്ന ഒ​ഴി​വാ​ക്കി. എ​ന്നാ​ല്‍ ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ച്ചാ​ല്‍ ഇ​വ​രും പ​രി​ശോ​ധ​ന​യ്ക്കു വിധേയമാവണം.

eng­lish summary;Center for Exemp­tion from Com­pul­so­ry Quar­an­tine for For­eign Travelers

you may also like this video;

Exit mobile version