കേരളത്തിന് 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം.വെള്ളപ്പൊക്ക ദുരിതാശ്വാസമായാണ് തുക അനുവദിച്ചിരിക്കുന്നത്.വെള്ളപ്പൊക്കം നാശം വിതച്ച സംസ്ഥാനങ്ങളെക്കുറിച്ച് കേന്ദ്രസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.കേരളം ഉള്‍പ്പെടെയുള്ള 14 സംസ്ഥാനങ്ങള്‍ക്കായി 5858.60 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.എന്നാല്‍ വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് നല്കിയ പ്രത്യേക റിപ്പോര്‍ട്ടില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നാണ് വിവരം.