Site iconSite icon Janayugom Online

പാചകവാതക വില കൂട്ടി കേന്ദ്രം

ബജറ്റ് പ്രഖ്യാപനത്തിനിടെ രാജ്യത്ത് വാണിജ്യ സിലിണ്ടറുകള്‍ക്ക് വില കൂട്ടി. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 12.50 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. പുതിയ നിരക്ക് ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വാണിജ്യാവശ്യത്തിനുള്ള എല്‍പിജിയുടെ വില 50 തവണ പരിഷ്ക്കരിച്ചിട്ടുണ്ട്. അതേസമയം 17 തവണ ഗാര്‍ഹികാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറുകളുടെ വില മാറി. വിലക്കയറ്റത്തിനിടയില്‍ പാചക വാതകത്തിന് വില കൂട്ടുന്നത് ഹോട്ടല്‍, റെസ്‌റ്റോറന്റ് വ്യാപാരികള്‍ക്ക് തിരിച്ചടിയാകും.

പുതുക്കിയ നിരക്ക് പ്രകാരം ഡല്‍ഹിയില്‍ 19 കിലോഗ്രാമിന്റെ എല്‍പിജി സിലിണ്ടറിന് 1796 രൂപ നല്‍കണം. കൊല്‍ക്കത്തയില്‍ 1887 രൂപയും മുംബൈയില്‍ 1723 രൂപയും ചെന്നൈയില്‍ 1937 രൂപയും ആകും.
അതേസമയം വിമാന ഇന്ധന വില (ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍-എടിഎഫ്) എണ്ണ കമ്പനികള്‍ കുറച്ചു. കിലോലിറ്ററിന് ഏകദേശം 1221 രൂപയാണ് കുറവ്. ഇന്ധന വില കുറഞ്ഞതിനാല്‍ ഇനി വിമാന ടിക്കറ്റ് നിരക്കുകളില്‍ കുറവ് വരുമെന്നാണ് പ്രതീക്ഷ. 

Eng­lish Summary:Center hiked cook­ing gas prices
You may also like this video

Exit mobile version