Site icon Janayugom Online

ഇലക്ടറല്‍ ബോണ്ട് കേസില്‍ കേന്ദ്രത്തിന് തിരിച്ചടി: എല്ലാ വിവരങ്ങളും പ്രസിദ്ധപ്പെടുത്തണമെന്ന് സുപ്രീം കോടതി

electoral bond

തെരഞ്ഞെടുപ്പ് ബോണ്ട് കേസില്‍ കേന്ദ്ര സര്‍ക്കാരിനും എസ്ബിഐയ്ക്കും തിരിച്ചടി. തിരിച്ചറിയല്‍ കോഡടടക്കം എല്ലാ വിവരങ്ങളും നല്‍കാന്‍ എസ്ബിഐക്ക് സുപ്രീംകോടതി നിർദ്ദേശം. കോടതി ആവശ്യപ്പെട്ടാലേ എല്ലാം വെളിപ്പെടുത്തൂ എന്ന് നിലപാട് അംഗീകരിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വ്യാഴാഴ്ചക്കകം എല്ലാ വിവരങ്ങളും വെളിപ്പെടുത്തിയെന്ന സത്യവാങ്മൂലം നല്കാനും കോടതി നിർദ്ദേശിച്ചു. 

സീരിയല്‍ നമ്പരുകള്‍ പുറത്തുവന്നാല്‍ ഏത് ബോണ്ട് ഏതു രാഷ്ട്രീയപാര്‍ട്ടിക്ക് ലഭിച്ചുവെന്ന് കണ്ടെത്താനാകും . ഇലക്ടറല്‍ ബോണ്ടിന്‍റെ വിശദാശംങ്ങള്‍ വെളിപ്പെടുത്താന്‍ ഫെബ്രുവരി പതിനഞ്ചിനാണ് സുപ്രീംകോടതി എസ്ബിഐയോട് ആവശ്യപ്പെട്ടത്. എന്നാല്‍ വിവരങ്ങള്‍ നല്‍കുന്നത് വൈകിപ്പിക്കാന്‍ സാവകാശം ചോദിച്ച എസ്ബിഐയുടെ അപേക്ഷ തള്ളിയ കോടതി അന്ത്യശാസനം കൊടുത്തതോടയൊണ് ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നത്. ഇലക്ടറല്‍ ബോണ്ട് വാങ്ങിയവരുടെ വിവരങ്ങള്‍ , ഇലക്ടറല്‍ ബോണ്ട് സ്വീകരിച്ച രാഷ്ട്രീയപാര്‍ട്ടികളുടെ വിവരങ്ങള്‍,ഓരോ ബോണ്ടിന്‍റെയും യുണീക് നമ്പര്‍ എന്നിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ൈകമാറാന്‍ എസ്ബിഐയോട് ആവശ്യപ്പെട്ടിരുന്നത്.

Eng­lish Sum­ma­ry: Cen­ter hits back in elec­toral bond case: Supreme Court to pub­lish all information

You may also like this video

Exit mobile version