Site icon Janayugom Online

നിർബന്ധിച്ച് വാക്സിൻ എടുപ്പിക്കില്ലെന്ന് കേന്ദ്രം

vaccine

ആരേയും നിർബന്ധിച്ച് കോവിഡ് വാക്സിൻ എടുപ്പിക്കില്ലെന്നും എന്തെങ്കിലും കാര്യത്തിൽ വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കില്ലെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. സമ്മതം കൂടാതെ നിർബന്ധിച്ച് വാക്സിൻ നൽകില്ലെന്നും വാക്സിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് വിശദീകരിക്കാറുണ്ടെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കോടതിയെ അറിയിച്ചു. ഭിന്നശേഷിക്കർക്ക് വാക്സിനേഷൻ വേഗം ലഭ്യമാക്കണമെന്ന ഒരു സന്നദ്ധ സംഘടനയുടെ ഹർജിയെ തുടർന്ന് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 

കേന്ദ്ര സർക്കാർ നൽകിയ മാർഗനിർദേശങ്ങൾ ആരെയും താൽപര്യം കൂടാതെ വാക്സിനേഷന് നിർബന്ധിക്കുന്നതല്ല. മഹാമാരിയുടെ പശ്ചാത്തലത്തിൽ പൊതുജനാരോഗ്യം മുൻനിർത്തിയാണ് വാക്സിനേഷൻ നടപ്പാക്കുന്നത്. എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് പത്രമാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പരസ്യങ്ങളിലൂടെയും അറിയിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. വാക്സിനേഷനുമായി ബന്ധപ്പെട്ട് സർക്കാർ മാർഗനിർദേശം നൽകിയിട്ടുണ്ട്. വാക്സിനെടുക്കുന്ന എല്ലാവരെയും അതിന്റെ പ്രതികൂല ഫലത്തെ കുറിച്ച് അറിയിക്കണമെന്ന് മാർഗനിർദേശത്തിൽ പറഞ്ഞിട്ടുണ്ട് ‑കേന്ദ്ര സർക്കാർ വ്യക്തമാക്കി.
eng­lish sum­ma­ry; Cen­ter says vac­cine will not be forced
You may also like this video;

Exit mobile version