ഓണ്‍ലൈൻ ടാക്സി സേവനങ്ങളായ ഊബർ, ഓല, റാപ്പിഡോ, ഇൻഡ്രൈവ് എന്നിവയ്ക്ക് തിരക്കേറിയ സമയങ്ങളിൽ അടിസ്ഥാന നിരക്കിന്റെ ഇരട്ടി വരെ ഈടാക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. നിലവിൽ ഇത് 1.5 ഇരട്ടിയായിരുന്നു. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറത്തിറക്കിയ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് ഈ മാറ്റം. പുതിയ നിർദ്ദേശമനുസരിച്ച്, തിരക്കില്ലാത്ത സമയങ്ങളിൽ അടിസ്ഥാന നിരക്കിന്റെ 50% എങ്കിലും ഈടാക്കണം. ഉയർന്ന ഡിമാൻഡുള്ള സമയങ്ങളിൽ യാത്രക്കാർക്ക് താങ്ങാനാവുന്ന നിരക്ക് ഉറപ്പാക്കുകയും, ഓണ്‍ലൈൻ ടാക്സികൾ അമിതമായ കിഴിവുകൾ നൽകുന്നത് തടയുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രാലയം അറിയിച്ചു. മൂന്ന് മാസത്തിനകം ഈ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ സംസ്ഥാനങ്ങൾ നടപ്പിലാക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.
ഓണ്‍ലൈന്‍ ടാക്‌സി നിരക്ക് പരിഷ്‌കരിച്ച് കേന്ദ്രം; തിരക്കേറിയ സമയങ്ങളിൽ അടിസ്ഥാന നിരക്കിന്റെ ഇരട്ടി തുക ഈടാക്കാൻ അനുമതി

