Site iconSite icon Janayugom Online

കേന്ദ്ര വിഹിതം ; പറഞ്ഞത് വിഴുങ്ങി കേന്ദ്രമന്ത്രി ജോർജ് കുര്യൻ

കേന്ദ്ര വിഹിതത്തിന്റെ കാര്യത്തിൽ പറഞ്ഞത് വിഴുങ്ങി കേന്ദ്രമന്ത്രി ജോർജ് കുര്യൻ . കേരളത്തിന് കൂടുതൽ കേന്ദ്ര വിഹിതം ലഭിക്കണമെങ്കിൽ സംസ്ഥാന സർക്കാർ ധനകാര്യ കമ്മിഷനെ സമീപിക്കണമെന്നാണ് താൻ പറഞ്ഞതെന്ന് ജോർജ് കുര്യൻ പറഞ്ഞു. ‌ കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയെപ്പറ്റി ചോദിച്ചപ്പോൾ, കേരളം പിന്നാക്കം ആണെന്ന് പ്രഖ്യാപിക്കൂ, അപ്പോൾ കൂടുതൽ സഹായങ്ങൾ നൽകാം എന്ന പ്രസ്താവനയാണ് കേന്ദ്രമന്ത്രി വിഴുങ്ങിയത്.

 

ധനകാര്യ കമ്മിഷന് അവരുടേതായ ചില നിബന്ധനകൾ ഉണ്ട്. അതിനെ അടിസ്ഥാനമാക്കിയാണ് കൂടുതൽ വിഹിതത്തിന്റെ കാര്യത്തിൽ റിപ്പോർട്ട് തയാറാക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാകും കേന്ദ്രസർക്കാർ തുടർനടപടി സ്വീകരിക്കുന്നത്. കേരള സർക്കാർ കേന്ദ്രത്തോട് കൂടുതൽ കടം ആവശ്യപ്പെടുന്നത് വികസനത്തിന് വേണ്ടിയല്ല, മറിച്ച് സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാൻ വേണ്ടിയാണ്. ഈ സാഹചര്യത്തിലാണ് സാമ്പത്തിക വിനിയോഗത്തിൽ കേരളം വളരെ മോശം അവസ്ഥയിലാണെന്ന് പറഞ്ഞതെന്നും ജോർജ് കുര്യൻ പറഞ്ഞു.

Exit mobile version