Site icon Janayugom Online

ബംഗാളില്‍ കേന്ദ്ര സേന: ബിജെപിയുടെ ഹര്‍ജി തള്ളി

പശ്ചിമ ബംഗാളിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കേന്ദ്രസേനയെ വിന്യസിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ബിജെപി നേതാക്കളായ പ്രതാപ് ബാനർജി, മൗസുമി റോയ് എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് തീരിമാനമെടുക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും സൂര്യ കാന്തും അടങ്ങിയ ബെഞ്ച് പറഞ്ഞു. വിഷയത്തില്‍ ഹൈക്കോടതിക്ക് പിഴവ് സംഭവിച്ചെന്നും, കേന്ദ്രസേനയെ വിന്യസിക്കുന്നത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ സഹായിക്കുമെന്നും ബിജെപി കോടതിയെ അറിയിച്ചു. എന്നാല്‍ വാദങ്ങൾ അംഗീകരിക്കാതെ സുപ്രീം കോടതി ഹർജി തള്ളുകയായിരുന്നു.

Eng­lish Summary:Central Army in west­Ben­gal: BJP’s plea rejected
You may also like this video

Exit mobile version