Site iconSite icon Janayugom Online

കേന്ദ്ര ബജറ്റ്; വികസിത ഭാരതം ലക്ഷ്യമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍

രണ്ടാം നരേന്ദ്ര മോഡി സര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു തുടങ്ങി. പത്ത് വര്‍ഷത്തിനിടെ സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങളുണ്ടായെന്നും അമൃതകാലത്ത് ശക്തമായ അടിത്തറയിട്ടതായും വികസനപദ്ധതികള്‍ ഗ്രാമീണതലം വരെ വ്യാപിച്ചയായും ധനമന്ത്രി പറഞ്ഞു.
ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ആറാമത്തെ ബജറ്റവതരണമാണിത്. പൊതുതിരഞ്ഞെടുപ്പ് വരാനിരിക്കേ ഇടക്കാല ബജറ്റാണ് അവതരിപ്പിക്കുന്നത്
2047 ൽ വികസിത ഭാരതം ലക്ഷ്യം
25 കോടി ജനങ്ങൾക്ക് ദാരിദ്രമുക്തി നൽകി
ഗ്രാമീണതലത്തിൽ വികസന പദ്ധതികൾ
അമൃത കാലത്തിന് ശക്ളതമായ അടിത്തറയിട്ടു
എല്ലാവരേയും ഉൾക്കൊള്ളുന്ന വികസനം ലക്ഷ്യം
ഭക്ഷണത്തെ കുറിച്ചുള്ള ആശങ്ക ഇല്ലാതാക്കി
രാജ്യത്ത് 35 കോടി പി എം ജൻധൻ അക്കൗണ്ടുകൾ
ജനങ്ങളുടെ വരുമാനം കൂടി
തൊഴിൽ വർധിച്ചു കർഷകർക്ക് സഹായം
വിലക്കയറ്റം നിയന്ത്രിക്കാനായിഒരു രാജ്യം
ഒരു മാർക്കറ്റ് എന്ന ലക്ഷ്യത്തിൽ ജിഎസ്ടിക്ക് വലിയ പങ്ക്
നിക്ഷേപ സൗഹൃദരാജ്യമായി മാറി
ആളോഹരി വരുമാനത്തിൽ 50 ശതമാനം വർധനവ്
കാർഷീക രംഗത്ത് സാങ്കേതിക വിദ്യയുടെ സാധ്യതകർ പ്രയോജനപ്പെടുത്തി
സ്ത്രീകൾക്ക് മുദ്രാലോൺവഴി 30 കോടി
വികസനം എല്ലാ വിഭാഗങ്ങളിലും എത്തി
80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകാനായി
വിശ്വകർമ യോജനയിലൂടെ കരകൗശല തൊഴിലാളികള്‍ക്ക് സഹായം
4 കോടി കർഷകർക്ക് വിള ഇൻഷുറൻസ് നൽകി
1361 ഗ്രാമീണ ചന്തകളെ നവീകരിച്ചു
ഇടത്തരക്കാർക്ക് ഭവനപദ്ധതി
അടുത്ത 5 വർഷം കൊണ്ട് 2 കോടി വീടുകൾ
ഒരു കോടി വീടുകർക്ക് 300 യൂണിറ്റ് സൗജന്യ സൗരോർജ്ജ വെെദ്യുതി
കാർഷീക മേഖലയിൽ സ്വകാര്യ വത്കരണം. ക്ഷീരകർഷകർക്ക് ക്ഷേമപദ്ധതി
മത്സ സമ്പത്ത് പദ്ധതി വിപുലമാക്കും
2014 ന്ശേഷം സമുഗദ്രാലപ്പന്നങ്ങളുടെ കയറ്റുമതി ഇരട്ടിച്ചു
അങ്കൺവാടി ജീവനക്കാര്‍ക്കും ആശാ വര്‍ക്കര്‍മാര്‍ക്കും ആയുഷ്മാൻ പദ്ധതി
ഗർഭിണികൾക്കും ശിശുക്കൾക്കും പുതിയ പദ്ധതികൾ
കൂടുതൽ മെഡിക്കൽ കോളേജുകൾ ഉണ്ടാക്കും
മുത്തലാഖ് നിരോധിച്ചതും പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കാനായതും നേട്ടമായി

Eng­lish Summary:
Cen­tral Bud­get; Finance Min­is­ter Nir­mala Sithara­man said that devel­oped India is the goal

You may also like this video:

Exit mobile version