ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി മോഡിസര്‍ക്കാര്‍ ഇടക്കാല ബജറ്റില്‍ അനുവദിച്ചത് 25തൊഴില്‍ ദിനങ്ങള്‍ക്കുള്ള തുകമാമാത്രം. 100 തൊഴില്‍ ദിനങ്ങളാണ് സര്‍ക്കാര്‍ ഉറപ്പുവരുത്തേണ്ടത്. ചുരുങ്ങിയത് രണ്ട് ലക്ഷംകോടി രൂപയെങ്കിലും അനുവദിക്കേണ്ടയിടത്ത് 86,000 കോടി മാത്രമാണ് പ്രഖ്യാപിച്ചത്.
ഇതില്‍ 32,000കോടി നടപ്പുവര്‍ഷത്തെ പദ്ധതി ചെലവുകള്‍ക്കായി നീക്കിവെയ്ക്കേണ്ടിവരുംചുരുക്കത്തിൽ 2024–-25 വർഷത്തെ തൊഴിലുറപ്പ് പദ്ധതിക്കായി 54,000 കോടി രൂപ മാത്രമാണ് ലഭ്യമാകുക. ഈ തുകകൊണ്ട് പരമാവധി 25 തൊഴിൽദിനംനൽകാം.നടപ്പുവർഷത്തെ തൊഴിലുറപ്പ് പദ്ധതി ചെലവ് 99,514 കോടിയാണെന്ന് ബജറ്റിലുണ്ട്.
നിലവിൽ 11,000 കോടി രൂപ വേതന ഇനത്തിൽ കുടിശ്ശികയുണ്ട്. നടപ്പു സാമ്പത്തികവർഷം രണ്ടു മാസംകൂടി ശേഷിക്കെ കുടിശ്ശിക 32,000 കോടിവരെയാകാം. ഇതിനുള്ള പണം 2024–-25ലേക്ക് അനുവദിച്ച 86,000 കോടിയിൽനിന്നാകും കണ്ടെത്തുക. കഴിഞ്ഞ ബജറ്റിൽ തൊഴിലുറപ്പ് പദ്ധതിക്കായി അനുവദിച്ചത് 60,000 കോടി രൂപ മാത്രമായിരുന്നു. ഡിസംബറിൽ ഉപധനാഭ്യർഥനയിലൂടെ 14,524 കോടി രൂപ കൂടി അനുവദിച്ചു.
English Summary:
Central Budget: Only 25 days of money has been allocated for the Employment Guarantee Scheme
You may also like this video: