Site iconSite icon Janayugom Online

നൂതന പരിശീലന പരിപാടിയുമായി കേന്ദ്ര മത്സ്യ ഗവേഷണ കേന്ദ്രം

ഐസിഎആര്‍-സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ ആഭിമുഖ്യത്തില്‍ ഡാറ്റ വിശകലനത്തിനായി അഡ്വാന്‍സ്ഡ് കമ്പ്യൂട്ടേഷണല്‍ സോഫ്റ്റ്വെയര്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ദേശീയപരിശീലന പരിപാടിക്ക് തുടക്കമായി. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടി കൊച്ചിയിലെ വില്ലിംഗ്ഡണ്‍ ഐലന്‍ഡിലുള്ള ഐസിഎആര്‍-സിഐഎഫ്ടി ആസ്ഥാനത്താണ് സംഘടിപ്പിക്കുന്നത്. ഐസിഎആര്‍-സിഐഎഫ്ടി ഡയറക്ടര്‍ ഡോ. ജോര്‍ജ്ജ് നൈനാന്‍ ഉദ്ഘാടനം ചെയ്തു. ഈ മാസം 14ന് സമാപിക്കും. ഐസിഎആര്‍-സിഐഎഫ്ടിയുടെ നോര്‍ത്ത് ഈസ്റ്റ് സ്‌കീമിന് കീഴിലായാണ് ട്രെയിനിംഗ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നുള്ള ഫിഷറീസ് മേഖലയില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ ആണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്. മത്സ്യമേഖലയുമായി ബന്ധപ്പെട്ട നൂതന സോഫ്റ്റ്വെയറുകളെക്കുറിച്ചും ആപ്ലിക്കേഷനുകളെക്കുറിച്ചും ഈ പരിശീലനത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് ലഭ്യമാകുമെന്നും ഐസിഎആര്‍-സിഐഎഫ്ടി ശാസ്ത്രജ്ഞര്‍ അറിയിച്ചു.

Exit mobile version