Site iconSite icon Janayugom Online

പീഡനക്കേസില്‍ കേന്ദ്രസർക്കാർ അഭിഭാഷകൻ അറസ്റ്റിൽ

സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഹൈക്കോടതിയിലെ കേന്ദ്രസർക്കാർ അഭിഭാഷകൻ അറസ്റ്റിൽ. ആദായനികുതിവകുപ്പ് കേന്ദ്രസർക്കാർ സ്റ്റാൻഡിങ് കൗൺസിലായ പുത്തൻകുരിശ് കാണിനാട് സൂര്യഗായത്രിയിൽ അഡ്വ. നവനീത് എൻ നാഥിനെയാണ് സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം സ്വദേശിനിയുടെ പരാതിയിലാണ് നടപടി. പ്രതിയെ റിമാൻഡ് ചെയ്തു.
ഇരുവരും നാലുവർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. വിവാഹവാഗ്ദാനം നൽകി ഒരുമിച്ച് താമസിച്ചതായും ലോഡ്ജുകളിൽ ഉൾപ്പെടെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. നവനീത് മറ്റൊരു വിവാഹത്തിന് ഒരുങ്ങിയതോടെയാണ് പരാതിയുമായി യുവതി രംഗത്തെത്തിയത്. കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.

eng­lish sum­ma­ry; Cen­tral gov­ern­ment lawyer arrest­ed in rape case

You may also like this video;

Exit mobile version