Site iconSite icon Janayugom Online

നിസാമുദ്ദീന്‍ മര്‍ക്കസ് തുറക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍

നിസാമുദ്ദീന്‍ മര്‍ക്കസ് പൂര്‍ണമായി തുറക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍. കോവിഡ് വ്യാപനത്തിനിടെ മതസമ്മേളനം നടത്തിയതിനെ തുടര്‍ന്ന് 2020 മാര്‍ച്ചില്‍ അടച്ചിട്ട പള്ളി ഇതുവരെ തുറന്നിട്ടില്ല. കോവിഡ് നിയന്ത്രണങ്ങളെല്ലാം പടിപടിയായി പിന്‍വലിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും കേന്ദ്രനിലപാടിന്റെ മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ നടക്കുന്ന ശബ് എ ബാരത്ത്, റംസാന്‍ എന്നീ ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ പള്ളി തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വഖഫ് ബോര്‍ഡ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. 

ഈ വിഷയത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പള്ളി തുറക്കാനാവില്ലെന്ന നിലപാട് അറിയിച്ചത്. കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ വരുന്ന ആഘോഷ പരിപാടികളില്‍ വളരെ കുറച്ച് പേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ കഴിയൂ എന്നാണ് കേന്ദ്രം മുന്നോട്ടുവച്ച വാദം. അതേസമയം പള്ളി ഡല്‍ഹി പൊലീസിന്റെ നിയന്ത്രണത്തിലാണെന്നും ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി ( ഡിഡിഎംഎ) എല്ലാ കോവിഡ് നിയന്ത്രണങ്ങളും പിന്‍വലിച്ച സാഹചര്യത്തില്‍ മര്‍ക്കസ് തുറക്കാമെന്നും ബോര്‍ഡ് പറഞ്ഞു. കേസില്‍ തുടര്‍വാദം അടുത്ത ആഴ്ച കേള്‍ക്കുമെന്ന് ജസ്റ്റിസ് മനോജ് കുമാര്‍ അറിയിച്ചു. ഹര്‍ജിക്കാരോട് ഡിഡിഎംഎ ഉത്തരവ് ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. 

Eng­lish Summary:Central gov­ern­ment oppos­es the open­ing of Niza­mud­din Markaz
You may also like this video

Exit mobile version