കേരളത്തിന്റെ സമഗ്ര വികസനവും ക്ഷേമ പ്രവർത്തനങ്ങളും തടസപ്പെടുത്തുന്ന കേന്ദ്രസർക്കാർ നയം തിരുത്തണമെന്നും അപ്രഖ്യാപിത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി കേരളത്തെ ഞെരുക്കുന്ന നടപടികളിൽ നിന്നും പിൻമാറണമെന്നുമാവശ്യപ്പെട്ട് രാജ്ഭവന് മുന്നിൽ 21 ന് എൽഡിഎഫ് സത്യഗ്രഹം നടക്കും. മുന്നണി സംസ്ഥാന നേതാക്കളും ജില്ലയിലെ ജനപ്രതിനിധികളും 21 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ സത്യഗ്രഹത്തില്‍ പങ്കെടുക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ അറിയിച്ചു.
കേന്ദ്ര സർക്കാർ സംസ്ഥാനത്തെ ഞെക്കിക്കൊല്ലാൻ ശ്രമിക്കുമ്പോഴും കേരളത്തിലെ പ്രതിപക്ഷം അതിനെതിരെ ചെറുവിരൽ പോലും അനക്കാൻ തയ്യാറാകുന്നില്ല. അന്ധമായ രാഷ്ട്രീയ നിലപാടും കേന്ദ്രസർക്കാരിനോടുള്ള വിധേയത്വവുമാണ് പ്രതിപക്ഷ നിലപാടിന് പിന്നിലെന്ന് ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇതും കേരളത്തോടുള്ള പ്രതികാര മനോഭാവമായേ കാണാൻ കഴിയൂ. സമരം വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നോട്ടു വരണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ അഭ്യർത്ഥിച്ചു.
English Summary: Central government policy: LDF Satyagraha in front of Raj Bhavan on 21st
You may also like this video