Site icon Janayugom Online

കോവിഡ് നിയന്ത്രണം ; യാത്രമാര്‍ഗ്ഗനിർദ്ദേശങ്ങൾ പുതുക്കി കേന്ദ്ര സർക്കാർ

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായ യാത്രാ മാർഗ നിർദ്ദേശങ്ങൾ പുതുക്കി കേന്ദ്ര സർക്കാർ. റെയിൽ, വിമാന, ബസ് യാത്രക്കാർക്കുള്ള മാർഗ്ഗനിർദ്ദേശം ആണ് ഇപ്പോള്‍ പുതുക്കിയത്. രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച, രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് യാത്ര ചെയ്യാൻ ആർടിപിസിആർ ആവശ്യമില്ല.

ആഭ്യന്തര വിമാനയാത്രക്കാർക്ക് പിപിഇ കിറ്റ് ധരിക്കേണ്ടതില്ലെന്നും പുതിയ നിർദ്ദേശത്തിൽ പറയുന്നു. കോവിഡ് കേസുകൾ കുറയുന്നതിനാൽ സംസ്ഥാനാന്തര യാത്രയ്ക്ക് വിലക്കുകൾ വെണ്ടെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട് . സംസ്ഥാനങ്ങൾക്ക് ക്വാറൻ്റീൻ, ഐസൊലേഷൻ കാര്യങ്ങളിൽ സ്വന്തം തീരുമാനമെടുക്കാമെന്നും കേന്ദ്രത്തിന്റെ പുതിയ മാർഗനിർദ്ദേശത്തിൽ പറയുന്നു.
eng­lish summary;Central Gov­ern­ment revis­es trav­el guide­lines of covid protocol
you may also like this video;

Exit mobile version