Site iconSite icon Janayugom Online

ജനപ്രിയ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ അട്ടിമറിക്കുന്നു : ബിനോയ് വിശ്വം എംപി

ജനപ്രിയ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് സിപിഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗം ബിനോയ് വിശ്വം എംപി. അനന്തപുരി എഫ്എമ്മിന്റെ പേര് മാറ്റി മലയാള ഭാഷയ്ക്കുണ്ടായിരുന്ന പ്രാമുഖ്യം എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ചു നടന്ന സാംസ്കാരിക പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യക്ക് സാംസ്കാരിക വൈവിധ്മല്ല മറിച്ച് സാംസ്കാരിക ദേശീയതയാണ് ആവശ്യമെന്ന് പറയുന്നവര്‍ ഒരു ഭാഷ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറ‍ഞ്ഞു. പ്രക്ഷേപണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധം കേവലമൊരു സമരം മാത്രമല്ല. രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യം തകര്‍ത്ത് ഒരൊറ്റ ചട്ടക്കൂടിനുള്ളിലാക്കാനുള്ള ഓട്ടത്തിലാണ് കേന്ദ്രസര്‍ക്കാര്‍.

അതിനെതിരെയുള്ള പ്രതിഷേധമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഷാജി എന്‍ കരുണ്‍ അധ്യക്ഷനായി. സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, ജനയുഗം ജനറല്‍ മാനേജര്‍ സി ആര്‍ ജോസ് പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.

eng­lish sum­ma­ry; Cen­tral gov­ern­ment sab­o­tages pop­u­lar projects: Binoy Vish­wam MP

you may also like this video;

YouTube video player
Exit mobile version