Site iconSite icon Janayugom Online

സ്വർണവിലയിലെ വ്യത്യാസം പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണം: എം പി അഹമ്മദ്

സ്വർണത്തിന് വിപണിയിൽ ഒരേ ദിവസം പല നിരക്കുകൾ ഉണ്ടാകുന്നത് പരിഹരിക്കാൻ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉണ്ടാവണമെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ എം പി അഹമ്മദ് ആവശ്യപ്പെട്ടു. സ്വർണക്കച്ചവടക്കാരുടെ അസോസിയേഷനുകളാണ് കേരളത്തിലെ സ്വർണവില നിശ്ചയിക്കുന്നത്. ഒന്നിലധികം സംഘടനകളുള്ളതിനാൽ ചില ദിവസങ്ങളിൽ പലതരത്തിലുള്ള നിരക്കുകൾ ഉണ്ടാവാറുണ്ട്. ഇത് ബോർഡ് റേറ്റ് ഗവേണിങ് കമ്മിറ്റിയുടെ നിബന്ധനകൾക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു.

പല നിരക്കുകൾ പ്രഖ്യാപിക്കുമ്പോഴുണ്ടാകുന്ന ആശയക്കുഴപ്പം പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഏകീകൃത നിരക്ക് പ്രഖ്യാപിക്കുന്ന സംവിധാനം വരണം. അംഗീകൃത ബാങ്കിൽ നിന്ന് ഇറക്കുമതി തീരുവയും നികുതിയും നൽകി നിയമാനുസൃതം ഗോൾഡ് ബുള്ള്യൻ (സ്വർണക്കട്ടി) വാങ്ങി കച്ചവടം നടത്തുന്നവർക്ക് വിലകുറച്ച് സ്വർണം വിൽക്കാൻ കഴിയില്ല. അനധികൃത സ്വർണവ്യാപാരം തടയാൻ ‘വൺ ഇന്ത്യ- വൺ ഗോൾഡ് റേറ്റ്’ എന്ന സംവിധാനം നിലവിൽ വരേണ്ടതുണ്ടെന്നും എം പി അഹമ്മദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

Eng­lish Summary:Central gov­ern­ment should inter­vene to bridge gold price gap: m p Ahammed
You may also like this video

Exit mobile version