Site iconSite icon Janayugom Online

കേന്ദ്ര സർക്കാരിന്റെ വികലനയങ്ങൾ ഭൂമിയെ തരിശാക്കി: ചിറ്റയം ഗോപകുമാർ

കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (ബികെഎംയു) ആരംഭിച്ച തരിശ് നില കൃഷിയുടെ സംസ്ഥാനതല ഉദ്ഘാടനം അമ്പലപ്പുഴ കരുമാടി മേലത്തുംകരി പാടത്തിൽ സംസ്ഥാന പ്രസിഡന്റ് ചിറ്റയം ഗോപകുമാർ നിര്‍വഹിച്ചു. കേന്ദ്ര സർക്കാരിന്റെ തെറ്റായ കാർഷിക നയത്തിന്റെ ഭാഗമായി കാർഷിക മേഖലയാകെ തരിശ് കിടക്കുന്ന അവസ്ഥയിലേക്ക് മാറിയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. കർഷകർക്ക് സ്വന്തം ഭൂമിയിൽ കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് രാജ്യത്ത് ഉള്ളത്. വിത്തും വളവും സബ്സിഡി നിരക്കിലും ലഭിച്ചിരുന്നു. 

ഇതെല്ലാം കേന്ദ്ര സർക്കാർ നിർത്തലാക്കിയത് മൂലം കാർഷിക മേഖലയിൽ നിന്ന് കർഷകർ കുടിയൊഴിഞ്ഞത് ഭാഗമായി ഭക്ഷ്യോല്പാദനത്തിൽ പത്ത് വർഷത്തിനിടയിൽ 15 ശതമാനത്തിന്റെ കുറവാണ് ഉണ്ടാക്കിയത്. ഈ സാഹചര്യത്തിൽ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ അതിൽ നിന്ന് മാറ്റി എടുക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ ഇടതുപക്ഷ സർക്കാരും കൃഷി വകുപ്പും ആരംഭിച്ച ഞങ്ങളും കൃഷിയിലേയ്ക്ക് എന്ന പദ്ധതി ബികെഎംയു സംസ്ഥാന വ്യാപകമായി ഏറ്റെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ ട്രഷറർ പി മോഹനൻ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി പി കെ കൃഷ്ണൻ, ജില്ലാ പ്രസിഡന്റ് ടി ആനന്ദൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സാറാമ്മ തങ്കപ്പൻ, നേതാക്കളായ ബി ലാലി, എ കെ സജു, ടി പ്രസാദ്, കൃഷി ഓഫീസർ ദേവിക ഡി, സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സി വാമദേവ്, കരുമാടി ഗോപൻ, വി മധുസൂതൻ, പി സുരേന്ദ്രൻ, പി കെ ബൈജു, വി പി ചിദംബരം, യതീശൻ പിള്ള, എ ആബിദ്, പി സതീശൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആർ അനിൽകുമാർ സ്വാഗതം പറഞ്ഞു. 

Eng­lish Sum­ma­ry: Cen­tral gov­ern­men­t’s dis­tort­ed poli­cies have left the land bar­ren: Chit­tayam Gopakumar
You may also like this video

Exit mobile version