അശ്ലീല ഉള്ളടക്കം പ്രദര്‍ശിപ്പിച്ചതിന് ഒടിടി ആപ്പുകളും സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളും നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. മലയാളം ഒടിടി ആപ്പായ യെസ്മ ഉള്‍പ്പടെ 18 പ്ലാറ്റ്‌ഫോമുകളാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നിരോധിച്ചത്. ഈ 18 പ്ലാറ്റ്‌ഫോമുകളുമായി ലിങ്ക് ചെയ്‌തിരിക്കുന്ന 19 വെബ്‌സൈറ്റുകൾ, 10 ആപ്പുകൾ, 57 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയും നിരോധിച്ചിട്ടുണ്ട്.
ഡ്രീംസ് ഫിലിംസ്, വൂവി, യെസ്‌മ, അൺകട്ട് അദ്ദ, ട്രൈ ഫ്ലിക്കുകൾ, എക്‌സ് പ്രൈം, നിയോൺ എക്‌സ് വിഐപി, ബെഷാരംസ്, ഹണ്ടേഴ്‌സ്, റാബിറ്റ്, എക്‌സ്‌ട്രാമൂഡ്, ന്യൂഫ്‌ലിക്‌സ്, മൂഡ്എക്‌സ്, മോജ്‌ഫ്ലിക്‌സ്, ഹോട്ട് ഷോട്ട്‌സ് വിഐപി, ഫുഗി, ചിക്കൂഫ്ലിക്‌സ്, പ്രൈം പ്ലേ എന്നീ പ്ലാറ്റ്ഫോമുകളാണ് ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിരോധിച്ചത്.
ധാർമ്മിക നിലവാരം ഉയർത്തിപ്പിടിക്കുന്നതും അശ്ലീലമായ കണ്ടന്‍റുകളെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കാത്തതുമാണ് സര്‍ക്കാറിന്‍റെ നിലപാട് എന്ന് പുതിയ നിരോധനം സംബന്ധിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് താക്കൂർ വ്യക്തമാക്കി.
2000‑ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ അനുസരിച്ചാണ് സര്‍ക്കാര്‍ തീരുമാനം.
English Summary: Central govt bans 18 OTT apps for posting ‘vulgar and obscene’ content
You may also like this video