Site iconSite icon Janayugom Online

കേന്ദ്രസർക്കാർ പ്രസാർ ഭാരതിയേയും വർഗ്ഗീയ അജണ്ടയുടെ ഭാഗമാക്കുന്നു: ഡിവൈഎഫ്ഐ

dddd

കേന്ദ്രസർക്കാർ രാജ്യത്തെ ഔദ്യോഗിക വാർത്താ മാധ്യമ സംവിധാനമായ പ്രസാർ ഭാരതിയെ കൂടി അവരുടെ വർഗ്ഗീയ അജണ്ടയുടെ ഭാഗമായി കാവിവത്ക്കരിക്കുവാനുള്ള ആപത്കരമായ നീക്കമാണ് നടത്തുന്നതെന്ന് ഡിവൈെഎഫ്ഐ. ദൂരദർശനും ആൾ ഇന്ത്യ റേഡിയോയും ഉൾപ്പെടുന്ന പ്രസാർ ഭാരതിയുടെ ഏക വാർത്താ സ്രോതസ്സായി ‘ഹിന്ദുസ്ഥാൻ സമാചാർ’ എന്ന സംഘപരിവാർ ബന്ധമുള്ള സ്ഥാപനത്തെ നിയമിച്ചിരിക്കുകയാണ്. പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ, യു എൻ ഐ പോലെയുള്ള രാജ്യത്തെ പ്രമുഖ ഏജൻസികളെ ഒഴിവാക്കി കൊണ്ടാണ് സംഘ രാഷ്ട്രീയത്തിന് കുഴലൂത്ത് നടത്തുന്ന ഒരു സ്ഥാപനത്തെ പ്രസാർ ഭാരതിയുടെ ഏക വാർത്താ സ്രോതസ്സാക്കി മാറ്റിയത്.

വിശ്വഹിന്ദു പരിഷത്തിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയും ആർഎസ്എസ് നേതാവുമായിരുന്ന ശിവ്റാം ശങ്കർ ആപ്തേ സ്ഥാപിച്ച ഹിന്ദുസ്ഥാൻ സമാചാർ ആർഎസ്എസിനായി വാർത്ത നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു ഏജൻസിയാണ്. ഇന്ത്യൻ മാധ്യമ രംഗത്തെ മുഴുവൻ കോർപ്പറേറ്റുകൾ കയ്യടക്കുന്ന കാലത്ത് ഔദ്യോഗിക വാർത്താ സംവിധാനങ്ങളെ വർഗ്ഗീയ വത്ക്കരിക്കുക കൂടി ചെയ്യുന്നത് ജനതയോടുള്ള വെല്ലുവിളിയാണ്. ഇത് ജനാധിപത്യ സമൂഹം എതിർത്തു തോൽപ്പിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: Cen­tral Govt makes Prasar Bhar­ti also part of com­mu­nal agen­da: DYFI

You may also like this video

Exit mobile version